ഒടുവില്‍ പറയേണ്ടത്
നിന്റെ സ്‌നേഹം
ഒറ്റപ്പെട്ട ഒരു
തിരിച്ചറിവായിരുന്നു
ഒരോണത്തിന്റെ
ഊഞ്ഞാല്‍പ്പഴുതിലൂടെ
ഞാനതിനെ തൊട്ടു നോക്കി.
ഒന്നു തൊട്ടതേയുള്ളൂ..
അടര്‍ന്നെന്റെ കൈകളില്‍.
സൂക്ഷിയ്‌ക്കണോ
കളയണോ
സത്യമായും ഞാനമ്പരന്നു.
മുതിര്‍ന്നപ്പോഴാണറിഞ്ഞത്
തിരയെടുത്തവയെല്ലാം
തീരത്തടിയാറില്ലെന്ന്
ഒരു മഴപ്പാതിരായ്‌ക്ക്
ഞാനതിന്റെ കഴുത്തു ഞെരിച്ചു.
അന്നു തൊട്ടാണ്
രാത്രിമുല്ലകള്‍
പൂക്കാതെയായത്.........
Thursday, April 22, 2010
Wednesday, April 21, 2010
സമകാലികം
അലാറം കേട്ടുണര്‍ന്നെന്നും
പഴമ്പാലിന്റെ ചായയില്‍
പുറം ലോകം തുറക്കുന്നു
തലേദിവസാക്ഷരങ്ങള്‍
പടിയ്‌ക്കല്‍ത്തന്നെ നില്‍ക്കുന്നു
രക്ഷിക്കാനായൊരീശ്വരന്‍
അവനെക്കാണാതെ പോയവര്‍
നരകാതപത്തിലാണ്ടവര്‍
അവന്റേതാണുലോകത്തിന്‍
രക്ഷാരഹസ്യ പുസ്‌തകം
അവനായിട്ടിരമ്പുന്നു
മരണം പാഴ്‌നിലങ്ങളില്‍
വാരിയെല്ലിന്റെ കൂട്ടിലെ
പുകയിറമ്പത്തുതൂങ്ങുന്നു
ആസിഡൊഴിച്ചുറച്ചാരോ
ഷീറ്റടിച്ചിട്ട വാക്കുകള്‍
ഒരുമ്പെട്ടുപോയ പെണ്ണുങ്ങള്‍
അടുപ്പിന്‍ചോടു തീണ്ടുമോ
കുഴിച്ചിട്ട കോണ്ടങ്ങള്‍
മക്കളായിപ്പിറക്കുമോ.
പഴമ്പാലിന്റെ ചായയില്‍
പുറം ലോകം തുറക്കുന്നു
തലേദിവസാക്ഷരങ്ങള്‍
പടിയ്‌ക്കല്‍ത്തന്നെ നില്‍ക്കുന്നു
രക്ഷിക്കാനായൊരീശ്വരന്‍
അവനെക്കാണാതെ പോയവര്‍
നരകാതപത്തിലാണ്ടവര്‍
അവന്റേതാണുലോകത്തിന്‍
രക്ഷാരഹസ്യ പുസ്‌തകം
അവനായിട്ടിരമ്പുന്നു
മരണം പാഴ്‌നിലങ്ങളില്‍
വാരിയെല്ലിന്റെ കൂട്ടിലെ
പുകയിറമ്പത്തുതൂങ്ങുന്നു
ആസിഡൊഴിച്ചുറച്ചാരോ
ഷീറ്റടിച്ചിട്ട വാക്കുകള്‍
ഒരുമ്പെട്ടുപോയ പെണ്ണുങ്ങള്‍
അടുപ്പിന്‍ചോടു തീണ്ടുമോ
കുഴിച്ചിട്ട കോണ്ടങ്ങള്‍
മക്കളായിപ്പിറക്കുമോ.
കല്‍ക്കട്ട
സുവിശേഷയാത്രയില്
ഇളം സന്യാസിനികള്‍ക്കായി
സ്വര്‍ഗ്ഗകവാടം തുറക്കയാല്
വിരലുകളും നാവും വെന്തുപോയ
ഗന്ധര്‍വ്വന്റെ വണ്ടി
പാന്‍പരാഗിന്റെ മണത്തോടെ
ആങ്ങളമാരെ കൊണ്ടുവരും.
മൊബൈല്‍ ടവറിന്റെ ഉച്ചിയില്‍
ഇന്നലത്തെ മഴയില്‍ കുരുത്തഫ്‌ലാറ്റിന്റെ
അവസാന നിലയിലെ കയറേണിയില്‍
കട്ടക്കളത്തിലെരിയുന്ന തെങ്ങിന്‍ചൂളയില്‍
താബൂക്കിനെ സ്വപ്‌നം കാണുന്ന
എം സാന്റ് കൂനയില്‍
അവര് ഗീതാഞ്‌ജലിയെഴുതും
വിയര്‍പ്പായും വിശപ്പായും.
പെയിന്റെുണങ്ങും മുമ്പേ
ശീതീകരിച്ച മുറികളില്
പഡാഗില്‍ പണിഞ്ഞ
കിടക്കകള് വിരിച്ച്
അവര്‍ തിരികെപ്പോകുന്നതിന് മുന്നേ
പെ(ണ്ണു)ങ്ങളും വണ്ടിയിറങ്ങിയിട്ടുണ്ടാകും,
വെളിച്ചെണ്ണക്കൊഴുപ്പിനെ
ഈന്തപ്പഴപ്പതുപ്പിനെ
കിതപ്പായും നെടുവീര്‍പ്പായും
മാറ്റിയെഴുതാന്‍.
അസുരന്മാരേ
അമര്‍ത്യന്മാരേ
കല്‍ക്കട്ടയെ
ഒരു മുഴുത്ത തെറിയായി
നിങ്ങളെന്തിനു വിവര്‍ത്തനം ചെയ്‌തു.
സുവിശേഷയാത്രയില്
ഇളം സന്യാസിനികള്‍ക്കായി
സ്വര്‍ഗ്ഗകവാടം തുറക്കയാല്
വിരലുകളും നാവും വെന്തുപോയ
ഗന്ധര്‍വ്വന്റെ വണ്ടി
പാന്‍പരാഗിന്റെ മണത്തോടെ
ആങ്ങളമാരെ കൊണ്ടുവരും.
മൊബൈല്‍ ടവറിന്റെ ഉച്ചിയില്‍
ഇന്നലത്തെ മഴയില്‍ കുരുത്തഫ്‌ലാറ്റിന്റെ
അവസാന നിലയിലെ കയറേണിയില്‍
കട്ടക്കളത്തിലെരിയുന്ന തെങ്ങിന്‍ചൂളയില്‍
താബൂക്കിനെ സ്വപ്‌നം കാണുന്ന
എം സാന്റ് കൂനയില്‍
അവര് ഗീതാഞ്‌ജലിയെഴുതും
വിയര്‍പ്പായും വിശപ്പായും.
പെയിന്റെുണങ്ങും മുമ്പേ
ശീതീകരിച്ച മുറികളില്
പഡാഗില്‍ പണിഞ്ഞ
കിടക്കകള് വിരിച്ച്
അവര്‍ തിരികെപ്പോകുന്നതിന് മുന്നേ
പെ(ണ്ണു)ങ്ങളും വണ്ടിയിറങ്ങിയിട്ടുണ്ടാകും,
വെളിച്ചെണ്ണക്കൊഴുപ്പിനെ
ഈന്തപ്പഴപ്പതുപ്പിനെ
കിതപ്പായും നെടുവീര്‍പ്പായും
മാറ്റിയെഴുതാന്‍.
അസുരന്മാരേ
അമര്‍ത്യന്മാരേ
കല്‍ക്കട്ടയെ
ഒരു മുഴുത്ത തെറിയായി
നിങ്ങളെന്തിനു വിവര്‍ത്തനം ചെയ്‌തു.
Subscribe to:
Posts (Atom)
