യാത്രക്കാരേ
വഴികൊടുക്കണേ
നിലവിളിയ്‌ക്കുന്ന
മരണവണ്ടിയ്‌ക്ക്
മെഡിയ്‌ക്കലോക്‌സിജന്‍
സിലിണ്ടര്‍ ലോറിയ്‌ക്ക്
ഒരുഡിവൈടറില്‍ തലകുടഞ്ഞിട്ട
കറുത്ത ബൈക്കിന്
മറിവു തുന്നുവാന്‍
മെടഞ്ഞ നൂലിന്
ഇനിയനസ്‌തേഷ്യാ
മുറി തുറക്കണേ
നമുക്കു തങ്ങളില്‍
തനിച്ചുകാണുവാന്‍
Thursday, April 22, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment