പണ്ടെങ്ങോ വറ്റിപ്പോയൊരമ്മപ്പെണ്ണും
ഉടല്ത്തരിപ്പാറാത്ത തുളുമ്പലില്‍
തൂവുന്ന മകള്പ്പെണ്ണും
പിന്നാക്കം പായുന്ന പാസഞ്ചര്‍ തീവണ്ടിയില്‍.
വീട് താഴിട്ടിട്ടുണ്ടോ
ആടുകള്‍ പറമ്പിലെ പാഴ്ക്കിണറരികില്
കെട്ടഴിഞ്ഞോടിപ്പോയോ
നീരസം കടുത്തെന്നും വീഴുന്ന കരിക്കുകള്‍
അയലത്തകത്തമ്മ പെറുക്കിയൊളിപ്പിച്ചോ.......
ഓടുന്ന പുറം കാഴ്ച-
യമ്മയെക്കാണുന്നില്ല.
കണ്ണുകളലസമായ് തുറന്നുമടച്ചിടെ
മധുരോദാരമൊരു നെടുവീര്പ്പായീ മകള്‍-
അമ്മതന്‍ നെറുകിലെ സിന്ധൂരം കാണെക്കാണെ.......
പായുന്ന പുറംകാഴ്ചയവളും കാണുന്നില്ല.
Monday, May 10, 2010
Subscribe to:
Post Comments (Atom)

Let me say its a distiguished poem; thats some thing poetical and meaning ful can be perceived in it.Not just sounds and fury,as the moderners often use to smoke the surroundings to blind their hollow themes from the readers. Courtesy:Salimkumar(Cine artist)
ReplyDelete